SignIn
Kerala Kaumudi Online
Friday, 10 July 2026 8.55 PM IST

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടിത്തം, താമസക്കാരെ ഒഴിപ്പിച്ചു

READ ENGLISH VERSION
fire

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിൽ തീപിടിത്തം. ഹോട്ടലിന്റെ രണ്ടാം നിലയിലെ അടുക്കളയുടെ അടുപ്പിൽ നിന്ന് തീ പടർന്ന് ചിമ്മിനിയിലേക്ക് പടരുകയായിരുന്നു.വൈകിട്ട് 5ഓടെയാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിൽ നിന്ന് താമസക്കാരെ പൂർണമായി ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

അടുപ്പിൽ നിന്ന് തീയുയർന്ന് ചിമ്മിനിയിൽ പറ്റിപ്പിടിച്ചിരുന്ന എണ്ണയടക്കമുള്ളവയിൽ പടരുകയായിരുന്നു. എക്സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിച്ചിരുന്നതിനാൽ മുകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.തീപടരുന്നത് കണ്ട പാചകക്കാർ വെള്ളം കോരിയൊഴിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിമിഷനേരം കൊണ്ട് അടുക്കളയും സമീപമുള്ള മുറികളിലുമെല്ലാം പുക നിറഞ്ഞു. പരിഭ്രാന്തരായ ജീവനക്കാരും മറ്റുള്ളവരും താഴേയ്ക്ക് ഇറങ്ങിയോടി.ഹോട്ടലിന്റെ ആറാംനില വരെയും പുക പടർന്നു.ഇതിനിടയിൽ ചില ജീവനക്കാർ മുകളിലെ റൂമുകളിൽ താമസിക്കുന്നവരെ പുറത്തേയ്ക്ക് കൊണ്ടു വന്നു.ചില താമസക്കാർ കൈയിൽ കിട്ടിയ സാധനങ്ങളുമായി സ്റ്റെപ്പിറങ്ങി ഓടി. തിക്കിലും തിരക്കിലുപ്പെട്ട് ചില താമസക്കാർക്ക് നിസാര പരിക്കേറ്റു.

ചെങ്കൽച്ചൂള്ളയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമായത്.ജ നങ്ങൾ തടിച്ച് കൂടിയതിനാൽ തമ്പാനൂർ ഭാഗത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അടുപ്പിൽ നിന്ന് പുക പുറത്തേയ്ക്ക് പോകുന്ന ചിമ്മിനിയിലേക്ക് തീ പടർന്നതാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു.സംഭവസമയത്ത് സ്‌മോക്ക് അലാറം പ്രവർത്തിച്ചിരുന്നില്ലെന്ന് താമസക്കാർ പരാതിപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE AT THIRUVANANTHAPURAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA