SignIn
Kerala Kaumudi Online
Friday, 10 July 2026 8.55 PM IST

ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് വധഭീഷണിയും അസഭ്യവർഷവും: അന്വേഷണം

READ ENGLISH VERSION

bb-gopakumar
ബിബി ഗോപകുമാർ

കൊല്ലം: ബിജെപി നേതാവും ചാത്തന്നൂർ എംഎൽഎയുമായ ബി ബി ഗോപകുമാറിന് വധഭീഷണി. ഗോപകുമാറിന്റെ പരാതിയിൽ ചാത്തന്നൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. തൊഴിൽ ആവശ്യവുമായി ഒരു അജ്ഞാതൻ എംഎൽഎയെ ഫോണിൽ വിളിക്കുകയായിരുന്നു. ജോലി നൽകാനുള്ല മാർഗമില്ലെന്ന് എംഎൽഎ മറുപടി നൽകിയതോടെ ഫോൺ കട്ട് ചെയ്തെങ്കിലും വൈകാതെ വീണ്ടും വിളിച്ചു. തുടർന്ന് കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. നമ്പർ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ ഇയാൾ ഗോപകുമാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

ഇതോടെയാണ് എംഎൽഎ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സിംകാർഡ് എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാൾ തന്നെയാണോ വിളിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസിന് പുറമെ കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BB GOPAKUMAR, CHATHANNOOR MLA, DEATH THREAT, POLICE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA