SignIn
Kerala Kaumudi Online
Wednesday, 15 July 2026 5.50 PM IST

കൊല്ലത്ത് ബാറിൽ യുവാക്കളുടെ പരാക്രമം:​ മദ്യക്കുപ്പികൾ എറിഞ്ഞുപ്പൊട്ടിച്ചു

READ ENGLISH VERSION
kollam-bar-violence
പ്രതീകാത്മക ചിത്രം

കൊല്ലം: ഓച്ചിറയിൽ യുവാക്കളുടെ സംഘം ബാർ അടിച്ചുതകർക്കുകയും മദ്യക്കുപ്പികൾ എറിഞ്ഞുപ്പൊട്ടിക്കുകയും ചെയ്തു. തലേദിവസം മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് യുവാക്കളുടെ പരാക്രമത്തിലേക്ക് നയിച്ചത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ഓച്ചിറയിലെ റീജൻസി ബാറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച ബാർ അടയ്‌ക്കുന്നതിന് തൊട്ടുമുമ്പ് എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് മദ്യം നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ സംഘം പ്രകോപിതരാകുകയും ബാറിലെ ജോലിക്കാരുമായി തർക്കമുണ്ടാകുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി പ്രശ്നം പരിഹരിച്ചു. അടുത്ത ദിവസം വൈകുന്നേരത്തോടെ ബാറിലെത്തിയ സംഘം വീണ്ടും അക്രമം നടത്തുകയായിരുന്നു. പ്രതികൾക്കായി ഓച്ചിറ പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

English Summary

A group of youths vandalized the Regency Bar in Oachira, Kollam, on Monday evening, smashing liquor bottles. The attack stemmed from a dispute the previous day when the group was refused alcohol just before closing time. Arriving in a Malappuram-registered car, the assailants caused significant damage. Oachira police have initiated a search for the suspects involved in the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM BAR, BAR VIOLENCE, DRUNKEN YOUTH, LIQUOR BOTTLES SMASHED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA