SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.56 PM IST

കാർ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി: നാലുപേർക്ക് പരിക്ക്,​ഒരാളുടെ നില ഗുരുതരം

READ ENGLISH VERSION
accident-
ചിങ്ങവനത്തിൽ അപകടത്തിൽപ്പെട്ട വാഹനം

കോട്ടയം: ചിങ്ങവനത്ത് വഴിയോരക്കടയിലേക്ക് കാർ ഇടിച്ചുകയറി നാലുപേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് ആശാൻപടിയിലെ വഴിയോരക്കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരമാണ്.

എം സി റോഡരികിലുള്ള ചായക്കടയിലേക്കാണ് നിയന്ത്രണം തെറ്റിയ കാർ ഇടിച്ചുകയറിയത്. ഭക്ഷണം കഴിക്കാനെത്തിയവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാറിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.

English Summary

Four people were injured after a car lost control and crashed into a roadside tea shop at Ashanpadi in Chingavanam, Kottayam, on Wednesday evening. One of the injured is reported to be in critical condition and has been admitted to a hospital.

The car rammed into the tea shop located along the MC Road, injuring people, including customers who were having food. The vehicle is believed to have been carrying passengers from Thiruvananthapuram. The occupants of the car escaped with minor injuries, and Chingavanam Police have launched an investigation into the accident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAR ACCIDENT, KOTTAYAM, CHINGAVANAM ACCIDENT, FOUR PEOPLE INJURED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA