SignIn
Kerala Kaumudi Online
Monday, 21 September 2026 1.15 AM IST

പ​ത്മ​വ്യൂഹത്തിൽ പിണറായി

READ ENGLISH VERSION
1

തിരുവനന്തപുരം: തെ​റ്റു​തി​രു​ത്ത​ലി​നാ​യി​ ​ചേ​രു​ന്ന​ ​സി.​പി.​എം​ ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​നക​മ്മി​റ്റി​യി​ൽ​ ​ഇ.​ഡി​യു​ടെ​ ​ക​ത്ത് ​പി​ണ​റാ​യി​ ​വി​രു​ദ്ധ​പ​ക്ഷം​ ​ആ​യു​ധ​മാക്കിയേക്കും. തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ​ ​ച​ർ​ച്ച​യാ​ക്കാ​തി​രി​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​പ​ടു​ത്തു​യ​ർ​ത്തി​യ​ ​കോ​ട്ട​യാ​ണ് ​ഇ.​ഡി​യു​ടെ​ ​ക​ത്ത് ​ത​ക​ർ​ത്തു​ക​ള​ഞ്ഞ​ത്. തെറ്റുതിരുത്തലിനായി ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇ.ഡിയുടെ കത്ത് ആർക്കെതിരെയെല്ലാം പിണറായി വിരുദ്ധ പക്ഷം ആയുധമാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. പിണറായിയുടെ ആജ്ഞാശക്തി കൊണ്ടൊന്നും തടുക്കാനാവില്ല. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ പിണറായി വിജയന്റെ നിലപാടുകൾ ഇനി പരസ്യമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ യോഗത്തിലെ തെറ്റുതിരുത്തൽ ചർച്ചകൾ വഴിമാറും. ഇക്കാര്യത്തിൽ ഭിന്നസ്വരം ഉയരുന്നത് പിണറായി വിജയനെ കൂടുതൽ പ്രതിരോധത്തിലാക്കും.

ഇതുവരെ ഇ.ഡി വിഷയത്തിൽ പിണറായിക്ക് പിന്നിൽ പാർട്ടി ഒന്നാകെ ഉറച്ചുനിൽക്കുകയാണ്. വീ​ണ​യ്‌​ക്കെ​തി​രാ​യ​ ​ഇ.​ഡി​ ​നീ​ക്കം​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ല​ക്ഷ്യം​ ​വ​ച്ചാ​ണെ​ന്ന് ​തു​ട​ക്കം​ ​മു​ത​ൽ​ ​സി.​പി.​എം​ ​നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.​ അതിൽ മാറ്റം വന്നാൽ ഇ.ഡിക്കെതിരെ പാർട്ടി ഉയർത്തുന്ന പ്രതിരോധം ദുർബലമാകും. പാർട്ടിയിലെ തിരുത്തലിനായി ഗൗരവമായ ചർച്ച നടക്കാനിരിക്കെ, ഇ.ഡിയുടെ നീക്കം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമെന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടിയേയും നേതാക്കളേയും ഇകഴ്ത്തി കാട്ടാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ് ഇ.ഡി ഈ സമയത്ത് കത്തയച്ചതെന്ന് സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി വിലയിരുത്തി. ഉച്ചയ്ക്ക് ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തു. അതേസമയം കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്താ​ൽ​ ​ബി.​ജെ.​പി​-​യു.​ഡി.​എ​ഫ് ​ഡീ​ൽ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ത്തി​ ​പ്ര​തി​രോ​ധി​ക്കും.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​ണ്ടാ​ക്കി​യ​ ​ധാ​ര​ണ​ ​അ​നു​സ​രി​ച്ചാ​ണ് ​കേ​സ് ​എ​ന്ന​താ​കും​ ​പ്ര​ച​ര​ണം.

പേ​ടി​ച്ചു​പോ​യെ​ന്ന് ക​രു​തേ​ണ്ട​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

തി​ര​ക്ക​ഥ​ ​ന​ന്നാ​യി,​ ​ഇ​തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​ഉ​ദേ​ശ്യം​ ​ഒ​ക്കെ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​താ​ണെന്ന് മുൻമന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ​ജീ​വി​ക്കു​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​പ​ച്ച​ ​ഇ​റ​ച്ചി​ ​ക​ടി​ച്ചു​ ​തി​ന്ന് ​ര​സി​ക്കു​ന്ന​ ​വാ​ർ​ത്ത​ക​ളാ​ണ് ​വ​രു​ന്ന​ത്.​ ​അ​ത് ​അ​തി​ന്റെ​ ​ര​സ​ത്തി​ൽ​ ​ന​ട​ക്ക​ട്ടെ.​ ​ഇ.​ഡി​യു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ആ​രെ​ങ്കി​ലും​ ​പേ​ടി​ച്ചു​പോ​യി​ ​എ​ന്ന് ​ക​രു​തേ​ണ്ട.​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​ന​ട​ത്തു​ന്ന​ ​അ​ന്വേ​ഷ​ണ​ങ്ങ​ളെ​യോ​ ​റെ​യ്ഡു​ക​ളെ​യോ​ ​ഭ​യ​ന്ന് ​ഒ​ളി​ച്ചോ​ടി​ല്ല.​ ​ഏ​ത് ​അ​ന്വേ​ഷ​ണ​വും​ ​ന​ട​ക്ക​ട്ടെ.​ ​തെ​റ്റ് ​ചെ​യ്തി​ട്ടി​ല്ല.​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​ഭ​യ​പ്പെ​ടാ​നി​ല്ല.​ ​കേ​സ് ​എ​ടു​ക്ക​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന് ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​നി​ര​പ​രാ​ധി​ത്വം​ ​പൂ​ർ​ണ​മാ​യും​ ​തെ​ളി​യി​ക്കാ​നാ​കും.

English Summary

The ED letter could become a major weapon for the Pinarayi Vijayan opposition within the expanded CPM state committee meeting convened to discuss corrective measures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM, PINARAYI VIJAYAN, ED LETTER, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA