SignIn
Kerala Kaumudi Online
Friday, 04 September 2026 4.12 PM IST

ഒറ്റ ചാർജിൽ 512 കിലോമീറ്റർ റേഞ്ച്, ഏഴ് പേർക്ക് സുഖമായി യാത്ര ചെയ്യാം; വീണ്ടും ഞെട്ടിക്കാൻ വിൻഫാസ്റ്റ്

vinfast
ലിമോ ഗ്രീൻ

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ സെവൻ സീറ്റർ എംപിവി ഇ.വി ലിമോ ഗ്രീൻ ഇന്ത്യയിൽ പുറത്തിറക്കി. പ്രധാനമായും ടാക്സി, റൈഡ് ഷെയറിംഗ് സർവീസുകൾ ലക്ഷ്യമിട്ടാണ് വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വരികളിലായി ഏഴ് പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഈ വാഹനത്തെ ഇന്ത്യയിലെ നിരവധി മോഡലുകളുമായി വിപണിയിൽ ഏറ്റുമുട്ടും.

ഇന്ത്യയിൽ ഇ.വി വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡി.സി ഫാസ്റ്റ് ചാർജിംഗ് വഴി 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാം. 60.13 കിലോവാട്ട് ബാറ്ററി പാക്കിൽ സിംഗിൾ ചാർജിൽ 512 കിലോ മീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 201 ബിഎച്ച്പി കരുത്തും 280എൻഎം ടോർക്കും പുറപ്പെടുവിക്കും.

ആന്റിലോക്ക് ബ്രേക്കിംഗ്, ബ്രേക്ക് അസിസ്റ്റ്, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റോൾ ഓവർ മിറ്റിഗേഷൻ എന്നിവ മറ്റ് സവിശേഷതകളാണ്. മൂന്ന് നിരകളിലും വെന്റിലേറ്റഡ് സീറ്റും റിയർ എസി വെന്റുകളും, 3ാം നിരയിൽ ഡെഡിക്കേറ്റഡ് എസി കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.

10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണങ്ങൾ. ഗ്രീൻ മൊബിലിറ്റി മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ലിമോ ഗ്രീൻ വിപണിയിലേക്ക് എത്തുന്നത്. എക്സ്‌ഷോറൂം വില: 22.99 ലക്ഷം മുതൽ ആരംഭിക്കുന്നു. ഓൺറോഡിലേക്കെത്തുമ്പോൾ ആർ.ടി.ഒ, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ ഏകദേശം 24.20 ലക്ഷം വരെ വരാൻ സാദ്ധ്യതയുണ്ട്.

English Summary

Electric vehicle manufacturer VinFast has launched its new seven-seater MPV EV, LimO Green, in India. Aimed primarily at taxi and ride-sharing services, it offers a 512 km range on a single charge from a 60.13 kWh battery. The vehicle can fast charge from 10-70% in 30 minutes, starting at ₹22.99 lakh (ex-showroom).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINFAST, VINFAST 512 KM RANGE, SEVEN SEATER ELECTRIC CAR, VINFAST INDIA, ELECTRIC SUV INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE