പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇത് പലപ്പോഴും അത്മവിശ്വാസം നഷ്ടമാകുന്നതിന് കാരണമാകാറുണ്ട്. നരച്ചമുടി കറുപ്പിക്കാൻ വിപണിയിൽ നിന്ന് വാങ്ങുന്ന വിലകൂടിയ ഹെയർ ഡൈകളാണ് ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്നു. ഇത് പിന്നീട് മുടിക്കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും നരച്ച മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ് എപ്പോഴും നല്ലത്. അടുക്കളയിൽ സുലഭമായ മഞ്ഞൾപ്പൊടി ഉപയോഗിച്ച് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ തികച്ചും സുരക്ഷിതമായി വീട്ടിൽ തന്നെ ഒരു ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഈ ഹെയർ ഡൈ തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം അൽപ്പം മഞ്ഞൾപ്പൊടി ഒരു ചെറിയ ബൗളിലേക്ക് ഇടണം. ഇതിലേക്ക് കറ്റാർവാഴ ജെല്ല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് അൽപ്പം തേങ്ങാപ്പാലും അൽപ്പം വെളിച്ചെണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കാം. ഇനി നനവില്ലാത്ത തലമുടിയിഴകളിൽ ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയണം.
The article addresses premature graying, a common concern, warning against commercial hair dyes that can damage hair. It advocates for natural remedies, detailing a safe, homemade herbal hair dye. This DIY solution uses turmeric powder, aloe vera gel, coconut milk, and coconut oil to naturally darken gray hair without adverse effects, promoting hair health.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |