ഇഡ്ഡലി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. അരിയും ഉഴുന്നും കുതിർത്ത് അരച്ച് ഇഡ്ഡലിക്കുള്ള മാവ് തയ്യാറാക്കാൻ എളുപ്പമാണെങ്കിലും പഞ്ഞിപോലെ സോഫ്‌ടായ ഇഡ്ഡലിയുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. അതിന് കൃത്യമായ അളവുകളും പൊടിക്കൈകളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇനി ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം. റേഷൻ കടയിൽ നിന്ന് കിട്ടുന്ന പച്ചരികൊണ്ടും നല്ല പൂവുപോലെ മൃദുലമായ ഇഡ്ഡലിയുണ്ടാക്കാം.
ആദ്യം രണ്ട് ഗ്ളാസ് പച്ചരിയെടുത്ത് അതിലേയ്ക്ക് ഒരുപിടി കല്ലുപ്പ് ചേർത്ത് നന്നായി ഇളക്കണം. ഇങ്ങനെ ചെയ്യുമ്പോൾ അരി ഒട്ടിപ്പിടിക്കുന്നത് മാറിക്കിട്ടും. ശേഷം അല്പം വെള്ളമൊഴിച്ച് കൈകൊണ്ട് നന്നായി യോജിപ്പിക്കണം. പച്ചരിയിലെ അഴുക്ക് മാറിക്കിട്ടാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. ഇനി നല്ല വെള്ളമൊഴിച്ച് മൂന്നോ നാലോ ആവർത്തി കഴുകിയതിനുശേഷം മറ്റൊരു വെള്ളത്തിൽ അരി കുതിരാൻ വയ്ക്കണം.
ഒരു ഗ്ളാസ് ഉഴുന്ന്, കാൽ ടീ സ്‌പൂൺ ഉലുവ എടുത്ത് ഇതും നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കണം. അരിയും ഉഴുന്നും ആറുമണിക്കൂർ നേരമാണ് കുതിരാൻ വയ്ക്കേണ്ടത്. ഉഴുന്ന് കുതിരാൻ വച്ച വെള്ളത്തിലാണ് അരിയും ഉഴുന്നും കുതിരാൻ വയ്ക്കേണ്ടത്. ഉഴുന്ന് മൂന്നുമണിക്കൂർ പുറത്തും മൂന്ന് മണിക്കൂർ ഫ്രിഡ്‌ജിലുമാണ് സൂക്ഷിക്കേണ്ടത്.
ആറുമണിക്കൂറിനുശേഷം അരിയും ഉഴുന്നും വെവ്വേറെ അരച്ചെടുക്കണം. ഫ്രിഡ്‌ജിൽ വയ്ക്കാത്തതാണെങ്കിൽ ഐസ് ക്യൂബ് ചേർത്തുവേണം ഉഴുന്ന് അരയ്ക്കാൻ. അരിയും ഉഴുന്നും അരച്ചത് ഒരുമിച്ച് ചേർത്തതിനുശേഷം ഒരു ഗ്ളാസ് ചോറ് അതേ ജാറിൽ അരച്ചെടുക്കണം. ശേഷം അരിയും ഉഴുന്നും ചോറും കൈകൊണ്ട് നന്നായി മിക്‌സ് ചെയ്യണം. ഈ സമയം അല്പം ഉപ്പ് കൂടി ചേർത്തുകൊടുക്കണം. ഇനി അരച്ച മാവ് പുളിച്ചുവരാനായി എട്ട് മണിക്കൂർ മാറ്റിവച്ചതിനുശേഷം ഇഡ്ഡലിത്തട്ടിലൊഴിച്ച് ഇഡ്ഡലിയുണ്ടാക്കാം.
This article details a method for preparing soft, fluffy idlis, even utilizing ration-shop raw rice. The process involves soaking raw rice and black gram separately for six hours, then grinding and mixing them with cooked rice. The batter is subsequently fermented for eight hours before steaming. Tips include using rock salt during washing and refrigerating black gram.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |