SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.07 PM IST

കോസ്‌മെറ്റിക്സ് മുതൽ റോൾസ് റോയ്സ് വരെ,സ്കോച്ച് മുതൽ റം വരെ; ഇന്ത്യ-യുകെ കരാറിൽ വിലക്കുറവ് എന്തിനൊക്കെ?

products
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രാബല്യത്തിലെത്തുമ്പോൾ ഇരുരാജ്യങ്ങൾക്കും ഇത് ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ചരിത്രപരമായ ഈ കരാർ യുകെയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പ്രൊഫഷണലുകൾക്ക് നേട്ടം നൽകുന്നതിനൊപ്പം ഇന്ത്യയിൽ നിരവധി സാധനങ്ങളുടെ വില കുറയാനും സഹായിക്കും.

യുകെ നിർമ്മിത ആഡംബരകാറുകളുടെ നികുതി രാജ്യത്ത് കുത്തനെ കുറയും. ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കിയുടെ മേലുള്ള ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയും. വരും വർഷങ്ങളിൽ ഇത് 40 ശതമാനം വരെയായി വീണ്ടും കുറയും. ജിൻ, വോഡ്ക, റം തുടങ്ങിയ മറ്റ് പ്രീമിയം മദ്യങ്ങൾക്കും വില കുറയും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോസ്‌മെറ്റിക്‌സ്, ചില പ്രോസസ് ചെയ്ത ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കും വില കുറയും.

ട്രാൻസ്പോർട്ട്, ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ എനർജി എന്നീ മേഖലകളിലെ കേന്ദ്ര സർക്കാർ ടെൻഡറുകളിൽ യുകെ കമ്പനികൾക്ക് ഇതാദ്യമായി അവസരം ലഭിക്കും. യുകെയിൽ ജോലി ചെയ്യുന്ന 75,000ത്തോളം ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇനിമുതൽ ഇരട്ട നികുതി ഭീഷണി ഉണ്ടാകില്ല. കൂടാതെ അവർക്ക് യുകെയിൽ ജോലി ചെയ്യുമ്പോൾ തന്നെ യുകെ സ്റ്റേറ്റ് പെൻഷൻ ആനുകൂല്യം അഞ്ച് വർഷം വരെ നേടാനും സാധിക്കും.

പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, കാർഷിക ഉല്പന്നങ്ങൾ എന്നിവയ്ക്ക് യുകെ വിപണിയിൽ വലിയ നികുതി ഇളവ് ലഭിക്കും. യുകെയുടെ കാർബൺ ബോർഡർ ടാക്സിൽ നിന്നും മറ്റ് നിയന്ത്രണങ്ങളിൽ നിന്നും ഇന്ത്യയുടെ 85 ശതമാനം സ്റ്റീൽ കയറ്റുമതിയെയും ഒഴിവാക്കി.

English Summary

India and the UK are implementing a comprehensive economic-trade agreement. This deal will reduce import duties on UK luxury cars, Scotch whisky, and other spirits in India. Indian professionals in the UK will avoid double taxation and gain pension benefits. Indian exports, including steel and textiles, will receive tax exemptions in the UK market, while UK companies can bid on Indian infrastructure projects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UK FREE TRADE AGREEMENT, BENEFITS, ROLLS ROYCE CAR, SCOTCH, VODKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY