പൊതുസ്ഥലങ്ങളിൽ ആളുകൾ പരസ്‌പരം വഴക്കിടുന്നതിന്റെയും തല്ലുണ്ടാക്കുന്നതിന്റെയും വാർത്തകൾ ധാരാളം കേൾക്കാറുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്‌തമായൊരു തല്ലുകൂടലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലാകുന്നത്. പക്ഷേ, ഏറ്റുമുട്ടുന്നത് രണ്ട് കുഞ്ഞൻ എലികളാണെന്ന് മാത്രം.
ലണ്ടനിലെ ഓക്‌സ്‌ഫോർഡ് സർക്കസ് സ്റ്റേഷനിൽ യാത്രക്കാർക്ക് മുന്നിലാണ് എലികൾ ഏറ്റുമുട്ടിയത്. പിൻകാലുകളിൽ എഴുന്നേറ്റുനിന്ന് പഞ്ച് ചെയ്യുന്ന എലികളെ ദൃശ്യങ്ങളിൽ കാണാം. ചുറ്റുമുള്ള യാത്രക്കാർ കൗതുകത്തോടെ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓഗസ്റ്റ് 29ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് പ്രചരിക്കുന്നതെങ്കിലും ദൃശ്യങ്ങൾ എപ്പോഴാണ് ചിത്രീകരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. പോസ്റ്റ് ചെയ്‌ത് നാല് ദിവസത്തിനുള്ളിൽ 1.20 ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്. വഴക്കിനിടെ വിജയിച്ചതാരെന്ന കാര്യം വീഡിയോയിലില്ല. ഭക്ഷണത്തിനുവേണ്ടിയാകാം എലികൾ തമ്മിൽ ഏറ്റുമുട്ടിയതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
ലണ്ടൻ അണ്ടർഗ്രൗണ്ടിലെ എലികളുടെ പോരാട്ടം ഇതാദ്യമായല്ല ശ്രദ്ധ നേടുന്നത്. 2019ൽ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ സാം റോലി പകർത്തിയ എലികളുടെ പോരാട്ടത്തിന്റെ ചിത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സ്റ്റേഷൻ സ്‌ക്വാബിൾസ് എന്ന പേരിലുള്ള ചിത്രം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഒഫ് ദ ഇയർ പീപ്പിൾസ് ചോയ്‌സ് പുരസ്‌കാരവും നേടിയിരുന്നു.
ലണ്ടൻ അണ്ടർഗ്രൗണ്ട് പ്ലാറ്റ്‌ഫോമിൽ യാത്രക്കാർ ഉപേക്ഷിച്ച ഭക്ഷണത്തിന്റെ കഷ്‌ണങ്ങൾക്കായി രണ്ട് എലികൾ പോരാടുന്നതായിരുന്നു ചിത്രത്തിലെ രംഗം. ഈ അപൂർവമായ കാഴ്‌ച പകർത്തുന്നതിനായി സാം റോലി അഞ്ച് രാത്രികളോളം സബ്‌വേയുടെ തറയിൽ കിടന്നതായാണ് വിവരം.
A pair of mice get into a squabble outside a subway station in London 👀 pic.twitter.com/7T6rwohqhH
— TheBlaze (@theblaze) September 2, 2026
Two rats were filmed “boxing” each other at London’s Oxford Circus Underground station, amusing commuters and going viral on social media. The fight was reportedly over food, though the exact reason remains unclear.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |