SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.38 PM IST

മെത്ത വർഷങ്ങളോളം പുതിയതുപോലെ സൂക്ഷിക്കാം; അറിയാതെ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കുക

mattress
പ്രതീകാത്മകചിത്രം

നല്ല ഉറക്കത്തിന് സുഖപ്രദമായ മെത്ത അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ വിലകൂടിയ മെത്തകൾ തിരഞ്ഞെടുത്ത് വാങ്ങുന്നവരാണ് നാം. എന്നാൽ എത്ര പണം മുടക്കി വാങ്ങിയാലും ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ മെത്ത പെട്ടെന്ന് കേടാകാം. അറിയാതെ നാം ചെയ്യുന്ന ചില തെറ്റുകളാണ് പലപ്പോഴും അതിന് കാരണം. മെത്തയുടെ ആയുസ് കുറയ്ക്കുന്ന ഇത്തരം ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • മെത്ത ഇടയ്ക്കിടെ മറിച്ചിടാൻ മറക്കരുത്. പലരും വാങ്ങിയിട്ടപ്പോൾ എങ്ങനെയാണോ അതുപോലെതന്നെയാണ് വർഷങ്ങളായി ഉപയോഗിക്കുന്നത്. എന്നാൽ മൂന്ന് മാസത്തിലൊരിക്കൽ മെത്ത മറിച്ചിടണം.
  • പൊടിപടലങ്ങൾ, ചർമ്മത്തിലെ മൃതകോശങ്ങൾ, വിയപ്പ് എന്നിങ്ങനെ പല വസ്തുക്കളും നിങ്ങളുടെ മെത്തയിൽ ഉണ്ടാകാം. അതിനാൽ മെത്ത കവ‌ർ ഉപയോഗിക്കുന്നത് നല്ലതാണ്. കവർ ഇടുന്നതിനാൽ അധിക പൊടിപടലങ്ങളോ വിയർപ്പോ മെത്തയിൽ പിടിക്കില്ല.
  • മെത്ത വളരെക്കാലം നിലനിൽക്കണമെങ്കിൽ പതിവായി വൃത്തിയാക്കുന്നത് പ്രധാനമാണ്. ഇടയ്ക്ക് മെത്ത വെയിൽ കൊള്ളിക്കാൻ മറക്കരുത്.
  • മെത്തയിലെ വിയർപ്പ്,​ ദുർഗന്ധം എന്നിവ അകറ്റാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഇതിനായി ആദ്യം ബേക്കിംഗ് സോഡ മെത്തയ്ക്ക് മുകളിലേക്ക് വിതറുക. കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ ഇത് മെത്തയിൽ തന്നെ നിലനിർത്തുക. ബേക്കിംഗ് സോഡ മെത്തയിലെ ഈർപ്പവും ഗന്ധവും വലിച്ചെടുക്കും. അതിനുശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് ഈ ബേക്കിംഗ് സോഡ പൂർണമായും വലിച്ചെടുക്കാം.

English Summary

A comfortable mattress is essential for good sleep, but even expensive mattresses can wear out quickly if they are not maintained properly. Regularly flipping the mattress, using a mattress cover, cleaning it periodically and airing it in sunlight can help maintain its condition. Baking soda can also be used to absorb moisture and unpleasant odours before vacuuming it off.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATTRESS CARE TIPS, MATTRESS CLEANING, MATTRESS MAINTENANCE, MATTRESS LIFE, BAKING SODA MATTRESS CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY