SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.49 AM IST

ഇനി പണം കൈമാറാം, ഉയർന്ന പലിശയിൽ നിക്ഷേപവും നടത്താം; ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങളൊരുക്കി എക്‌സ്

elon-musk
ഇലോൺ മസ്‌ക്

ലോകമെമ്പാടും ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചുവരുന്ന കാലമാണിത്. അതിനാൽ, സ്‌മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. മാറിവരുന്ന ലോകത്തിൽ പുത്തൻ നീക്കവുമായി എത്തിയിരിക്കുകയാണ് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. യുഎസിലെ ഉപഭോക്താക്കൾക്കായി ബാങ്കിംഗ് സേവനങ്ങളും ഇനിമുതൽ എക്‌സിൽ ലഭ്യമാകും.

പ്രീമിയം, പ്രീമിയം+ സബ്‌സ്‌ക്രൈബർമാർക്കാണ് ഈ സേവനം ലഭ്യമാകുക. എല്ലാ കാര്യങ്ങളും ചെയ്യാൻ സഹായിക്കുന്ന ഒരു സമ്പൂർണ ആപ്പായി എക്‌സിന്റെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഭാവിയിൽ യുഎസിന് പുറത്തേക്കും ഈ സേവനങ്ങൾ ലഭ്യമാകും. നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും വ്യക്തികൾ തമ്മിൽ പണം കൈമാറാനും ബില്ലുകൾ അടയ്‌ക്കാനും വയർ ട്രാൻസ്‌ഫർ വഴി പണം അയക്കാനും മെയിൽ പരിശോധിക്കാനും ഈ 'എക്‌സ് മണി'യിലൂടെ സാധിക്കും.

എക്‌സ് മണിയിലെ നിക്ഷേപങ്ങൾ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള വായ്‌പാ ദാതാവായ ക്രോസ് റിവർ ബാങ്കിലാകും സൂക്ഷിക്കുക. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വഴി 2,50,000 ഡോളർ വരെയുള്ള ഇൻഷുറൻസും ലഭ്യമാക്കും. ചൈനയുടെ വീചാറ്റ് പോലെ എക്‌സിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മസ്‌ക് വർഷങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ നീക്കത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പാണിത്. വീചാറ്റിലൂടെ സന്ദേശമയക്കാനും ഷോപ്പിംഗ് ചെയ്യാനും പണമടയ്‌ക്കാനുമെല്ലാം സാധിക്കും. നിക്ഷേപങ്ങൾക്ക് പ്രതിവർഷം ആറ് ശതമാനം വരെ പലിശ നൽകുമെന്നാണ് എക്‌സ് മണി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. യുഎസിലെ ബാങ്കിംഗ് നിരക്കുകളേക്കാൾ ഉയർന്നതാണിത്.

English Summary

Elon Musk's X has launched X Money, offering banking services to premium subscribers in the US, including payments, money transfers, bill payments and high-interest deposits of up to 6% annually. The service is part of Musk's plan to transform X into an all-in-one app similar to WeChat.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: X BANKING SERVICES, X PAYMENTS, X INVESTMENT FEATURE, ELON MUSK X APP, X BANKING NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY