SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.52 PM IST

ബിരിയാണിയും ഫ്രൈഡ് റൈസും കഴിച്ച് മടുത്തോ? മജ്‌ബൂസ്  പരീക്ഷിച്ചാലോ?

majboos-rice
പ്രതീകാത്മക ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ് ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്യ്‌ച്ചോറ് തുടങ്ങിയവ. വിവാഹം പോലുള്ള ആഘോഷവേളകളുടെ ഭാഗമാണ് ഈ വിഭവങ്ങൾ. എന്നാൽ ചിലർക്കെങ്കിലും ഇവ കഴിച്ച് മടുത്തിട്ടുണ്ടാകും. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മജ്‌ബൂസ് റൈസ്. മജ്‌ബൂസ് മസാല ചേർത്ത് തയ്യാറാക്കുന്ന ഈ അടിപൊളി വിഭവത്തിന്റെ റെസിപ്പി അറിയാം.

ആവശ്യമായ ചേരുവകൾ

  • 6 കപ്പ് ബസ്മതി അരി
  • 1 കിലോ ചിക്കൻ
  • 3 തക്കാളി
  • 1 സവാള
  • 1 കാപ്സിക്കം
  • 2 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
  • 2 പച്ചമുളക്
  • 4 ടീസ്പൂൺ എണ്ണ
  • 3 കറുവപ്പട്ട
  • 4 ഗ്രാമ്പൂ
  • 4 ഏലക്ക
  • 2-3 ബേ ഇല
  • 2 ഉണക്ക നാരങ്ങ
  • 1 ടീസ്പൂൺ കുരുമുളക്
  • 2 അര ടീസ്പൂൺ മജ്ബൂസ് മസാല
  • 1 ടീസ്പൂൺ മുളകുപൊടി
  • 1 ടീസ്പൂൺ മല്ലിപ്പൊടി
  • കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി
  • അര ടീസ്പൂൺ ഗരം മസാല
  • 9 കപ്പ് വെള്ളം
  • അര നാരങ്ങയുടെ നീര്
  • മല്ലിയില
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തക്കാളിയും സവാളയും വെള്ളം ചേർക്കാതെ മിക്‌സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം എണ്ണ ചൂടാക്കി മുഴുവൻ മസാലകളും ചേർത്ത് ഇഞ്ചി, വെളുത്തുള്ളി, കാപ്സിക്കം, പച്ചമുളക് എന്നിവ വഴറ്റുക. നേരത്തെ തയ്യാറാക്കിയ സവാള-തക്കാളി പേസ്റ്റ് ഇതിനൊപ്പം ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് യോജിപ്പിക്കണം.

ഇതിലേയ്ക്ക് മജ്ബൂസ് മസാല, മുളക്, മല്ലിയില, മഞ്ഞൾ, ഗരം മസാല എന്നിവ ചേർക്കുക. അടുത്തതായി ചിക്കൻ ചേർത്ത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ മൂടിവച്ച് വേവിക്കുക. വെള്ളം, നാരങ്ങാനീര്, മല്ലിയില എന്നിവ ചേർക്കുക. അവസാനം അരി ചേർത്ത് മൂടിവച്ച് വേവുന്നത് വരെ അടുപ്പിൽ വയ്ക്കുക. മജ്‌ബൂസ് റൈസ് റെഡി. അവസാനം എല്ലാം നന്നായി ഇളക്കി ചെറുചൂടോടെ വിളമ്പാം.

English Summary

A news report details the recipe for Majboos Rice, presenting it as a culinary alternative to popular Kerala dishes like biryani and fried rice. The article lists essential ingredients, including basmati rice, chicken, vegetables, and specific spices, along with clear step-by-step preparation instructions for the Middle Eastern-inspired meal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAJBOOS RICE, RICE RECIPE, RECIPE, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY