ആലപ്പുഴ: വള്ളംകളി ആവേശവും ഓണാഘോഷവും ഒരുമിച്ചെത്തിയതോടെ ആലപ്പുഴയിലെ ടൂറിസം രംഗം കുതിപ്പിൽ. പ്രശസ്തമായ ജലോത്സവങ്ങൾ കാണാനും കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമായി സ്വദേശികളും വിദേശികളുമായ ധാരാളം ടൂറിസ്റ്റുകളാണ് എത്തിച്ചേരുന്നത്. ഓണാവധി ആരംഭിച്ചതോടെ ജില്ലയിലെ മിക്ക റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഹോട്ടലുകളും ഫുള്ളാണ്. കായലോരങ്ങളിലെ സജീവമായ തിരക്ക് ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. പരമ്പരാഗത കെട്ടുവള്ളങ്ങളും ആഡംബര ഹൗസ് ബോട്ടുകളും ഓൺ-സീസൺ ബുക്കിംഗിലാണ്.
കായലോര റിസോർട്ടുകളിലും സിറ്റിയിലെ പ്രധാന ഹോട്ടലുകളിലും മുറികൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. വള്ളംകളി മത്സരങ്ങൾ നേരിൽ കാണാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ സഞ്ചാരികൾ എത്തിയിരുന്നു. ഇവരിൽ പലരും ഓണാഘോഷത്തിന്റെ കൂടി ഭാഗമായ ശേഷമേ മടങ്ങൂ. ടൂറിസ്റ്റുകളുടെ വർദ്ധന ഹാൻവീവ് ഷോപ്പുകൾ, കരകൗശല കടകൾ, പ്രാദേശിക ഭക്ഷണശാലകൾ എന്നിവയ്ക്കും മികച്ച വരുമാനമാണ് നൽകുന്നത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ടൂറിസം രംഗം കൈവരിക്കുന്ന ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നായാണ് ഈ ഓണക്കാലം വിലയിരുത്തപ്പെടുന്നത്.
സഞ്ചാരികൾ
ഇതുവരെ
ആഭ്യന്തരം: 7,44,352
വിദേശം: 31,403
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |