
പയ്യാവൂർ : ഏരുവേശി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'ഓണക്കനിനിറപ്പൊലിമ' പദ്ധതിയുടെ വിളവെടുപ്പ് നടത്തി. സ്‌നേഹ ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ചെയ്ത പച്ചക്കറി, ചെണ്ടുമല്ലി എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി.എസ് ചെയർപേഴ്സൺ അനിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ്, വാർഡ് മെമ്പർ അനീഷ് തോണക്കര, കൃഷി ഓഫീസർ ആദിത്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി.അശോക് കുമാർ, സി ഡി.എസ് വൈസ് ചെയർപേഴ്സൺ രമ്യ ശ്രീനിവാസൻ, അഗ്രി സി ആർ പി രഞ്ജു തോമസ് എന്നിവർ പ്രസംഗിച്ചു. ഏരുവേശി കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഈ വർഷം മുപ്പതോളം ജെഎൽജി ഗ്രൂപ്പുകളാണ് വിജയകരമായി ചെണ്ടുമല്ലി കൃഷി നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |