ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാംകൃഷിയിൽ ചില പാടശേഖരങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ നെൽക്കർഷകർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ്.
നെടുമുടി, തകഴി, അമ്പലപ്പുഴ നോർത്ത് കൃഷിഭവനുകളുടെ പരിധിയിലെ വിത കഴിഞ്ഞ് 40 ദിവസത്തിലധികം പ്രായമായ പാടശേഖരങ്ങളിലാണ് മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പകൽസമയത്തെ ചൂടും രാത്രിയിലെ തണുപ്പും തുടരുന്ന കാലാവസ്ഥയിൽ മുഞ്ഞയുടെ വ്യാപനത്തിന് സാദ്ധ്യതയുണ്ട്. ഒപ്പം മുഞ്ഞയുടെ മുട്ടകളെ ആഹാരമാക്കുന്ന മിറിഡ് ചാഴികളെ മിക്കയിടങ്ങളിലും കാണുന്നുണ്ട്. അതിനാൽ കർഷകർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
നിർദേശമില്ലാതെ
കീടനാശിനി അരുത്
# മുഞ്ഞ കൂടുതലായി കാണുന്ന പാടങ്ങളിൽ വെള്ളം കയറ്റിയിറക്കിയശേഷം നീരുറ്റിക്കുടിക്കുന്ന മുഞ്ഞകളെ മാത്രം നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കണം
# കീടനാശിനി തളിക്കുമ്പോൾ നെൽച്ചെടിയുടെ ചുവട്ടിൽ പതിക്കുന്ന വിധത്തിൽ സ്പ്രേ ചെയ്യണം. മുഞ്ഞയുടെ സാന്നിദ്ധ്യമില്ലാത്ത പാടങ്ങളിൽ മുഞ്ഞയ്ക്കെതിരെ കീടനാശിനി പ്രയോഗിക്കേണ്ടതില്ല
# ചൂട് കൂടുതലായി നിൽക്കുന്ന സാഹചര്യത്തിൽ മുഞ്ഞയുടെ ആക്രമണം സാധാരണയായി ഉണ്ടാകുന്നതിനാൽ കർഷകർ ജാഗ്രത പുലർത്തുകയും നെൽച്ചെടികളുടെ ചുവട്ടിൽ നിരന്തരം പരിശോധന നടത്തുകയും വേണം
# മിത്രകീടങ്ങളെയും നശിപ്പിക്കുന്ന വിധത്തിൽ അനാവശ്യമായി കീടനാശിനി പ്രയോഗിക്കുന്നത് മുഞ്ഞബാധ രൂക്ഷമാക്കും.അതിനാൽ സാങ്കേതിക ഉപദേശപ്രകാരമല്ലാതെ ഒരു കാരണവശാലും കീടനാശിനി പ്രയോഗിക്കരുത്
സംശയങ്ങൾക്ക് വിളിക്കാം
തകഴി: 9633815621
നെടുമുടി: 8547865338
ആലപ്പുഴ,മണ്ണഞ്ചേരി,
മാരാരിക്കുളം: 7034342115
കരുവാറ്റ: 8281032167
പുറക്കാട്: 9747962127
അമ്പലപ്പുഴ നോർത്ത്,
അമ്പലപ്പുഴ സൗത്ത്: 9747731783
കൈനകരി: 9961392082
പുന്നപ്ര നോർത്ത്,
പുന്നപ്ര സൗത്ത്: 9074306585
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |