
കൊച്ചി: പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ കെ. കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) സ്മരണാർഥം പ്രവർത്തിക്കുന്ന ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ 'കേരളത്തിലെ പക്ഷികൾ' പുസ്തകാസ്വാദന ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഇന്ദുചൂഡന്റെ പ്രശസ്ത കൃതിയായ 'കേരളത്തിലെ പക്ഷികൾ' ആസ്പദമാക്കി 18 മുതൽ 25 വയസുവരെയുള്ള യുവജനങ്ങൾ,കോളേജ് വിദ്യാർത്ഥികൾ, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. സെക്രട്ടറി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ, ആരഭി, ലെയിൻ 7, എൽ. എം. പൈലി റോഡ്, വൈറ്റില, കൊച്ചി - 682019 എന്ന വിലാസത്തിൽ ഓഗസ്റ്റ് 30നകം ലഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |