SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.40 AM IST

നിഹാൽ കേരള ടീമിൽ

nihal

ആ​ലു​വ​:​ ​നി​ഹാ​ൽ​ ​കെ.​ ​മു​ജീ​ബി​ന്റെ​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​ടീം​ ​പ്ര​വേ​ശ​നം​ ​തോ​ട്ടു​മു​ഖം​ ​ക്ര​സ​ന്റ് ​പ​ബ്ലി​ക് ​സ്കൂ​ളി​ന് ​ഓ​ണ​സ​മ്മാ​ന​മാ​യി.​ ​സ്കൂ​ളി​ലെ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​നി​ഹാ​ലി​ന് ​സം​സ്ഥാ​ന​ ​അ​ണ്ട​ർ​ 19​ ​ടീ​മി​ലാ​ണ് ​ഇ​ടം​ ​ല​ഭി​ച്ച​ത്.​ ​സ്കൂ​ളി​ലെ​ ​ഫു​ട്ബാ​ൾ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​പ​രി​ശീ​ല​ന​മാ​ണ് ​നി​ഹാ​ലി​ന്റെ​ ​നേ​ട്ട​ത്തി​ന് ​ക​രു​ത്താ​യ​ത്.​ ​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​ ​പ​രി​ശീ​ല​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ശാ​സ്ത്രീ​യ​വും​ ​ചി​ട്ട​യാ​യ​തു​മാ​യ​ ​പ​രി​ശീ​ല​ന​മാ​ണ് ​ല​ഭി​ച്ച​ത്.​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്ന് ​കേ​ര​ള​ ​ടീ​മി​ലേ​ക്കു​ള്ള​ ​നി​ഹാ​ലി​ന്റെ​ ​യാ​ത്ര​ ​ക്ര​സ​ന്റ് ​പ​ബ്ലി​ക് ​സ്കൂ​ളി​ലെ​ ​കാ​യി​ക​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​മി​ക​വി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​ ​കൂ​ടി​യാ​ണ്.​ ​നി​ഹാ​ലി​ന്റെ​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​സ​മ​ർ​പ്പ​ണ​വും​ ​പ​രി​ശീ​ല​ക​രു​ടെ​ ​മാ​ർ​ഗ​നി​ർ​ദേ​ശ​വും​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​പി​ന്തു​ണ​യു​മാ​ണ് ​​ ​നേ​ട്ട​ത്തി​ന് ​പി​ന്നി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL