SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

തമി​ഴന്റെ തൂശനി​ല

leaf

മൂ​വാ​റ്റു​പു​ഴ​:​ ​മ​ല​യാ​ളി​ക്ക് ​സ​ദ്യ​ ​വി​ള​മ്പാ​ൻ​ ​തൂ​ശ​നി​ല​ ​ഒ​രു​ക്കു​ന്ന​ത് ​ത​മി​ഴ​ൻ.​ ​ചി​ങ്ങ​ത്തി​ൽ​ ​തൂ​ശ​നി​ല​ക്ക് ​ഡി​മാ​ൻ​ഡ് ​ഏ​റു​മ്പോ​ൾ​ ​വി​ല​ ​കൂ​ട്ടു​ന്ന​ത് ​പ​തി​വാ​ണെ​ങ്കി​ലും​ ​ഇ​ക്കു​റി​ ​ഇ​ത്തി​രി​ ​ക​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​ ​വി​ല​വ​ർ​ദ്ധ​ന.​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് 5​ ​രൂ​പ​യാ​യി​രു​ന്ന​ത് ​ആ​ദ്യം​ 6.50​ ​രൂ​പ​യാ​യി.​ ​അ​ത്തം​ ​പി​റ​ന്ന​തോ​ടെ​ 10​ ​രൂ​പ​യി​ലെ​ത്തി.​ ​റെ​ക്കാ​ഡ് ​വി​ല​യാ​ണി​ത്.​ ​നാ​ട​ൻ​ ​വാ​ഴ​യി​ല​ ​കി​ട്ടാ​നി​ല്ലെ​ന്ന​തും​ ​ത​മി​ഴ്നാ​ട​ൻ​ ​ഇ​ല​യ്ക്ക് ​വി​ല​ ​കൂ​ടാ​ൻ​ ​കാ​ര​ണ​മാ​യി.​ ​നാ​ട​ൻ​ ​ഇ​ല​യ്ക്ക് ​ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് 6​ ​രൂ​പ​യാ​യി​രു​ന്നു.​ ​തൃ​ക്ക​ള​ത്തൂ​ർ,​ ​മാ​റാ​ടി,​ ​ക​ല്ലൂ​ർ​ക്കാ​ട് ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​നാ​ട​ൻ​ ​ഇ​ല​യു​ടെ​ ​വ​ര​വ്.​ ​തൂ​ത്തു​ക്കു​ടി,​ ​ത​ഞ്ചാ​വൂ​ർ,​ ​തെ​ങ്കാ​ശി,​ ​തി​രു​നെ​ൽ​വേ​ലി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​വാ​ഴ​യി​ല​ ​എ​ത്തു​ന്ന​ത്.​ ​ഇ​ല​യ്ക്കാ​യി​ ​മാ​ത്രം​ ​പ്ര​ത്യേ​ക​യി​നം​ ​വാ​ഴ​ക​ൾ​ ​അ​വി​ടെ​ ​കൃ​ഷി​ ​ചെ​യ്യു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL