SignIn
Kerala Kaumudi Online
Friday, 04 September 2026 11.37 AM IST

മാർഗി മധു ചാക്യാർക്ക് അവാർഡ്

margi-madhu

നെടുമ്പാശേരി: കൂടിയാട്ടം കലാകാരൻ മാർഗി മധു ചാക്യാർ ലെജന്റ്സ് ഒഫ് ഇന്ത്യയുടെ 2026ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായി. ഇന്ത്യൻ നാടകവേദിക്കും കൂടിയാട്ടത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് തീയറ്റർ വിഭാഗത്തിൽ പുരസ്കാരം നൽകുന്നത്. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സെപ്തംബർ അഞ്ചിന് ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നൃത്തമേഖലയിൽ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും സംഗീതത്തിൽ ഉസ്താദ് ഷാഹിദ് പർവേസ് ഖാനും ടി. എച്ച്. വിനായകനും ശില്പകലയിൽ കെ.എസ്. രാധാകൃഷ്ണനും അവാർഡിന് അർഹരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL