SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.10 AM IST

എ.പാച്ചൻ അവാർഡ് രമേശ് ചെന്നിത്തലയ്ക്ക്

d

തിരുവനന്തപുരം: എ. പാച്ചൻ പുരസ്കാരത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അർഹനായി. സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥം എ. പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമാണിത്. 25,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മാദ്ധ്യമപ്രവർത്തകൻ എസ്.സുധീശൻ, രാഷ്ട്രീയ ചിന്തകൻ ടി.കെ.വിനോദൻ, ഹൈക്കോടതി അഭിഭാഷകൻ പി.എസ്. ബൈജു എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. എ. പാച്ചൻ അനുസ്‌മരണ ദിനമായ 23ന്‌ അവാർഡ്‌ നൽകുമെന്ന് എ. പാച്ചൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡി. ചിദംബരം ജനറൽ സെക്രട്ടറി എ.എ. അസീസ് ട്രഷറർ ബോബൻ ജി.നാഥ് എന്നിവർ അറിയിച്ചു.
‎

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA