
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 7 വരെ ആക്ടിംഗ്, മ്യൂസിക്, കഥക്, ശില്പശാലകൾ നടക്കും.
ഒക്ടോബർ 2 മുതൽ 4 വരെ സെമിനാർ കോംപ്ലക്സിലെ മിനി ഹാളിൽ നടക്കുന്ന ദി ആർട്ട് ഒഫ് ആക്ടിംഗ് - ആക്ടിംഗ് വർക്ക്ഷോപ്പിൽ സ്കൂൾ ഒഫ് ഡ്രാമ അദ്ധ്യാപകനായ ഡോ. ശ്രീജിത്ത് രമണൻ, തീയേറ്റർ - സിനിമ നടന്മാരായ രാജേഷ് ശർമ്മ, അമൽ രാജ്ദേവ്, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ എന്നിവർ സെഷനുകൾ നയിക്കും.
ഒക്ടോബർ 5 മുതൽ 7 വരെ ഗ്രേസ് കഥക് അക്കാഡമിയുടെ സഹകരണത്തോടെ സെമിനാർ കോംപ്ലക്സിലെ മിനി ഹാളിൽ നടക്കുന്ന കഥക് ശില്പശാലയിൽ പ്രശസ്ത കഥക് നർത്തകി മറീന മേഥിയും ശിഷ്യ വാണി ഗ്രേസും സെഷനുകൾ നയിക്കും. വിവരങ്ങൾക്ക്: https://welfare.cusat.ac.in, 9447508345
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |