
കൊച്ചി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ (ഐ.പി.എ) സംസ്ഥാന ഘടകം സംഘടിപ്പിച്ച 14-ാമത് ദേശീയ ഐ.പി.എ ഫാർമസി സ്റ്റുഡന്റ്സ് കോൺഗ്രസ് 2026 കൊച്ചിയിൽ സമാപിച്ചു. ഫാർമസി രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഫാർമ എക്സലൻസ് പുരസ്കാരങ്ങൾ ഡോ. എം. കെ. ഉണ്ണിക്കൃഷ്ണനും ഡോ. ഡേവിഡ് ജോസഫ് പാലയൂരിനും എൻ. സുഗത റാവുവിനും ബി. രാജനും സമ്മാനിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ എസ്. കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ്. സർവകലാശാല പ്രോ ചാൻസലർ ഡോ. ബി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് ഡോ. ആർ.എൻ. ഗുപ്ത, കേരള പ്രസിഡന്റ് ഡോ. പി. ജയശേഖർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |