SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

ഓണാഘോഷം നടത്തി

onam
തൊടുപുഴ കോലാനിയിൽ ദീനദയ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ശരത് ജി.റാവു നിർവഹിക്കുന്നു

തൊടുപുഴ:ദീനദയ സേവാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഗോകുലം ബാലഭവൻ, ദീനദയ പാലിയേറ്റീവ് ഹോം കെയർ സർവ്വീസ്, സുദർശനം ഡേ കെയർ സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ശരത് ജി.റാവു നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രഫ.പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അർഹതപ്പെട്ടവർക്കായുള്ള ഓണക്കോടിയും ഓണക്കിറ്റും ചികിത്സാ സഹായവും വിതരണം ചെയ്തു. ഓണ കിറ്റ് വിതരണോത്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.ദീപക്കും, ഓണക്കോടി വിതരണം മർച്ചന്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ആർ.ജയശങ്കറും ചികിത്സാ സഹായ വിതരണം വാർഡ് കൗൺസിലർ ആർ.അജിയും നിർവ്വഹിച്ചു. ട്രസ്റ്റ് അംഗം എ.എൻ.വിനോദ് ഓണസന്ദേശം നൽകി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി, വാർഡ് കൗൺസിലർ ഉമ രാജേഷ്, കെ.പി. ജഗദീഷ് ചന്ദ്ര, പി.എസ് മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഗോകുലം ബാലഭവൻ, സുദർശനം ഡേ കെയർ സെന്റർ, ശ്രീസരസ്വതി ബാലഗോകുലം നെല്ലിക്കാവ് എന്നിവടങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL