
പീരമേട്: രാജമുടി, കല്ലാർ, ഓട്ടപ്പാലം, വക്കീൽ കാട്, തുടങ്ങിയ മേഖലകളിൽ ഭീതി വിതച്ച കാട്ടാന ശല്യത്തിന് താൽക്കാലിക പരിഹാരമായി ജനകീയ ഫെൻൻ സിംഗ് പൂർത്തിയാക്കി. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോട്ടയം ഫോറസ്റ്റ്ഡിവിഷന്റെ അദാലത്തിൽ വച്ച് പീരുമേട് എംഎൽഎ ,ഹൈറേഞ്ച് സർക്കിൾ സിസിഎഫ്,
കോട്ടയം ഡിഫ്ഒ എന്നിവരുടെ നിർദ്ദേശാനുസരണം ഒരു താൽക്കാലിക ഫെൻസിങ് സ്ഥാപിക്കുകയായിരുന്നു.
എരമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി രതീഷിന്റെ നേതൃത്വത്തിൽ മുറിഞ്ഞുപുഴ ഫോറസ്റ്റേഷനിലെ ഉദ്യോഗസ്ഥരും, വാച്ചർമാരും, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്,
പഞ്ചായത്ത് മെമ്പർമാർ മറ്റു ജനപ്രതിനിധികൾ നാട്ടുകാരും സംയുക്തമായി ചേർന്ന് ഒന്നര കിലോമീറ്റർ ഭാഗം ഫെൻസിങ് നിർമ്മിച്ചു. എരമേലി, മുറിഞ്ഞ പുഴ. ഫോറസ്റ്റ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന പഴയതും ഉപയോഗശൂന്യവുമായ ഉപകരണങ്ങൾ പുനർ ഉപയോഗിച്ചാണ് ഭൂരിഭാഗം ഫെൻസിങ്ങിന്റെനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പുതിയ സൗരോർജ്ജ പാനലും ബാറ്ററിയും മാത്രമാണ് വാങ്ങിയത്. ഇത്രയും ഫെൻസിങ് നിർമ്മിക്കണമെങ്കിൽ ഏഴര ലക്ഷം രൂപ ചെലവ് വരുമായിരുന്ന പദ്ധതി 50000 രൂപമാത്രം മുടക്കിയാണ് പൂർത്തീകരിച്ചത്. പഴയ ഉപകരണങ്ങളുടെ പുനരുപയോഗവും, നാട്ടുകാരുംകൈകോർത്തപ്പോൾഒരു പദ്ധതി പൂർത്തികരിച്ചു. കാട്ടാനങ്ങൾ ജനവാസമേഖലിയിൽ ഇറങ്ങി മനുഷ്യർക്ക് ശല്യം ഉണ്ടാകുന്ന പ്രദേശങ്ങൾ കണ്ടെത്തിയാണ് ഫെൻസിങ് നിർമ്മിച്ചിരിക്കുന്നത്. എരമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷ് നേതൃത്വം നൽകി. ഫോറസ്റ്റ് അംഗങ്ങൾ, നാട്ടുകാർ, പഞ്ചായത്ത് അംഗങ്ങൾ, എന്നിവർക്ക് നന്ദി അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ഈഫെൻസിങ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർപരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |