കൊല്ലം: കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ നേവൽ വിംഗ് എൻ.സി.സി കേഡറ്റുകളുടെ ജല സാഹസിക യാത്രയ്ക്ക് തേവള്ളിയിലെ 3-കേരള നേവൽ യൂണിറ്റ് എൻ.സി.സി ബോട്ട് ജെട്ടിയിൽ തുടക്കമായി. കൊല്ലം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ.ലോകനാഥൻ ഫ്ലാഗ് ഒഫ് ചെയ്തു. കൊല്ലത്തുനിന്ന് ആലപ്പുഴ കണ്ണങ്കരയിലേക്കും തിരിച്ചും ദേശീയ ജലപാത 3വഴിയാണ് യാത്ര.
അഷ്ടമുടി, പുന്നമട, വേമ്പനാട് കായലുകളിലൂടെ 210 കിലോമീറ്റർ പിന്നിട്ട് ഈ മാസം 10ന് സമാപിക്കും. 35 ആൺകുട്ടികളും 30 പെൺകുട്ടികളും ഉൾപ്പെടെ 65 കേഡറ്റുകളാണ് യാത്രയിലുള്ളത്, നാവിഗേഷൻ, നേതൃത്വപാടവം എന്നിവ വളർത്തുന്നതിനായി മൂന്ന് തുഴച്ചിൽ ബോട്ടുകളിലാണ് യാത്ര നടത്തുന്നത്. ഒപ്പം തീരശുചീകരണവും ബോധവത്കരണ പരിപാടികളും നടത്തും. ക്യാപ്ടൻ ജെ.പരമേശ്വരൻ, ലഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പര്യവേക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |