ഇടുക്കി: ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ള 51 വില്ലേജുകൾ 28 വില്ലേജായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വനത്തിൽ മാത്രമായി ഇ.എസ്.എ ചുരുക്കും. ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിർമ്മാണ നിരോധന പ്രശ്നങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇടുക്കി സന്ദർശിക്കും. ഇടുക്കിയുടെ അതിജീവനത്തിന് അനിവാര്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുരിക്കാശ്ശേരിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |