SignIn
Kerala Kaumudi Online
Friday, 04 September 2026 4.13 PM IST

കാരിക്കോട് ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം

karikkode-theft
മേഷ്ടാക്കൾ പണം അപഹരിച്ച കാണിക്കവഞ്ചി

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തലിലുള്ള വലിയ കാണിക്കവഞ്ചി തകർത്ത് മോഷണം. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെനടന്ന മോഷണത്തിൽ ഇരുപതിനായിരത്തിലേറെ രൂപയും കവർന്നിട്ടുണ്ട്. ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനോട് ചേർന്നുള്ള സബ് ഗ്രൂപ്പ് ഓഫീസിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മോഷണം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാവിലെ നിർമ്മാല്യത്തിന് നട തുറക്കുവാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണമറിയുന്നത്. തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, സി.ഐ. മനേഷ് പൗലോസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ്സ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവരെത്തിയും തെളിവെടുത്തു. ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ ഉണ്ടായിരുന്ന നിലവിളക്ക് അടക്കമുള്ള മറ്റ് വസ്തുക്കൾ മോഷ്ടിച്ചിട്ടില്ല. അടുത്തിടെ തൊടുപുഴ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ ക്ഷേത്രമോഷണമാണിത്. മുമ്പ് കോലാനി അമരംകാവ് ദേവി ക്ഷേത്രം, കാഞ്ഞിരമറ്റം ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു. സംഭവത്തിൽ സി.സി.ടി.വി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL