കണ്ണൂർ: ഒരുമാസത്തെ ഫിഫ ഫുട്‌ബാൾ ലോകകപ്പ് ആവേശത്തിന് ഉജ്ജ്വല പരിസമാപ്തി. തിങ്കളാഴ്ച പുലർച്ചെ 12.30ന് അമേരിക്കയിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന സ്‌പെയ്ൻ-അർജന്റീന കലാശ പോരാട്ടത്തിൽ സ്‌പെയ്ൻ കപ്പുയർത്തിയത് ജില്ലയിലെ അർജന്റീന ആരാധകരെ നിരാശരാക്കി. അർജന്റീനയ്ക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കണ്ണൂർ ജില്ലയിലാണ്.
അതേസമയം, തുടർച്ചയായി രണ്ടാം തവണയും കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനിറങ്ങിയ അർജന്റീനയുടെ പരാജയം ബ്രസീൽ, പോർച്ചുഗൽ, സ്‌പെയ്ൻ, ഇംഗ്ലണ്ട് ആരാധകർക്ക് ആഘോഷമായി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും തെരുവുകളിൽ ആരാധകർ ആഘോഷമാക്കി. സ്‌പെയ്ൻ അർഹിക്കുന്ന വിജയം നേടിയന്നാണ് ബ്രസീൽ, പോർച്ചുഗൽ ആരാധകർ പറയുന്നത്. തിങ്കളാഴ്ച പുലർച്ചെവരെ മിക്ക തെരുവുകളും ഫുട്‌ബാൾ സംവാദത്തിന്റെ വേദിയായി.
നാട്ടിലെ സംഘടനകൾ, വായനശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ, ക്ലബ്ലുകൾ തുടങ്ങിയവരെല്ലാം ഫൈനൽ കാണാൻ ബിഗ് സ്‌ക്രീൻ സൗകര്യം ഒരുക്കി. കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ ജവഹർ സ്റ്റേഡിയത്തിലും ബിഗ് സ്‌ക്രീൻ ഒരുക്കിയിരുന്നു. ടി.ഒ മോഹനൻ എം.എൽ.എ, മേയർ അഡ്വ. പി. ഇന്ദിര, കളക്ടർ പി. വിഷ്ണുരാജ്, റിജിൽ മാക്കുറ്റി തുടങ്ങിയ പ്രമുഖരും ഫൈനൽ മത്തരം ഇവിടെ കാണാനെത്തി. തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികളും കളികാണാൻ എത്തി. കളി തുടങ്ങുന്നതിന് മണിക്കൂറകൾക്ക് മുന്നെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു.
പ്രവാസികളും ആവേശത്തിൽ
നാട്ടിലെ ഫുട്‌ബാൾ ആവേശം കണ്ട് നിരവധി പ്രവാസികളാണ് നാട്ടിലെത്തിയത്. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ചിലർ നാട്ടിലെത്തിയിരുന്നു. ഇവരിൽ നിന്നൊക്കെ സംഭാവനകൾ സ്വീകരിച്ചാണ് നാട്ടിലെ മിക്ക ക്ലബ്ലുകളും ബിഗ് സ്‌ക്രീൻ സൗകര്യം ഒരുക്കിയത്. നാട്ടിലേക്കെത്താൻ കഴിയാത്ത പ്രവാസികൾ ഓൺലൈനായും സംഭാവനകൾ അയച്ച് സഹായിച്ചെന്ന് വിവിധ ക്ലബ്ലുടമകൾ പറയുന്നു.
ഭാരിച്ച ചിലവുകളും ബാധ്യതകളും
നാട്ടിലെ മിക്ക ക്ലബ്ലുകളും സംഘടനകളും, ലോകകപ്പ് കാണാൻ ബിഗ് സ്‌ക്രീനുകൾ ഒരുക്കിയത് ഭാരിച്ച ചെലവിൽ. മഴക്കാലയമാതിനാൽ പന്തലും കസേരകളും സൗണ്ടും വരെയുള്ള സൗകര്യങ്ങൾ ഒരുക്കി. ഒരുമാസത്തേക്ക് ഭാരിച്ച ചിലവാണ് വരികയെന്നാണ് ക്ലബ്ലുകൾ പറയുന്നത്. ശ്രീകണ്ഠപുരം സി.എച്ച് നഗറിൽ സി.എച്ച് സ്‌പോർടിംഗ് ക്ലബ്ബാണ് വിപുലമായ സൗകര്യം ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |