
കണ്ണൂർ : കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം.
ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന്
രക്ഷപ്പെട്ടത്.
ഇടിഞ്ഞു വീണ കല്ലും മണ്ണും നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നിർദേശം നൽകി.വിവരമറിഞ്ഞ് ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി .കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ തലശ്ശേരി- ബാവലി സംസ്ഥാനാന്തര പാത (തലശ്ശേരി-നെടുംപൊയിൽ-പേര്യ-മാനന്തവാടി റോഡ് ) ഉപയോഗിക്കണമെന്ന് അധികൃതർ പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞ പാൽച്ചുരം റോഡ് അറ്റക്കുറ്റപ്പണിക്ക് ശേഷം തുറന്നു കൊടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |