SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

ബാലസഭ ബാല പഞ്ചായത്ത്

bala
ബാലപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു .

പയ്യാവൂർ: ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ബാലപഞ്ചായത്ത്‌ പുനഃസംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷീന ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണും ബാലസഭ ആർപിയുമായ പി. ശെൽവി ആമുഖ പ്രഭാഷണം നടത്തി. ബാലസഭ ജില്ലാ ആർപി ശോഭ, എസ്.ഐ.എസ്.ഡി ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ ശ്രിമിന എന്നിവർ വിശദീകരണം നൽകി. കുടുംബശ്രീ ആനിമേറ്റർ അനുഷ സുനിൽ, കമ്യൂണിറ്റി കൗൺസിലർ പി. രമ്യ, ആർപിമാരായ പ്രിയ, രാധിക, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാലപഞ്ചായത്ത് ഭാരവാഹികളായി അലക്സാണ്ടർ ജോസഫ്-പ്രസിഡന്റ്, എൽറെഡ് മാത്യു സിനോജ്-വൈസ് പ്രസിഡന്റ്, പി.ആർ. അനന്യ-സെക്രട്ടറി, ആർ. കൃതിക, ആൻഡ്രിയ മറിയ ബിജു, വേദിക പ്രസാദ്, ഹൃദ്യ അഭിലാഷ്-സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BALAGOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL