കണ്ണൂർ: സംസ്ഥാന സ്‌കൂൾ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യൻഷിപ്പിന് തുടക്കം. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം ടി.ഒ. മോഹനൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ പി.ആർ. ശ്രീജേഷ് മുഖ്യാതിഥിയായി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.കെ. ജയദേവൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ, സംസ്ഥാന സ്‌പോർട്സ് ഓർഗനൈസർ അജിത് വർഗീസ്, അസി. സ്‌പോർട്സ് ഓർഗനൈസർ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ ഹാഷിം കാട്ടാമ്പള്ളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി. ദീപ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ എം.പി. ജീവ, റവന്യൂ ജില്ലാ സ്‌പോർട്സ് സെക്രട്ടറി സി.എം. നിധിൻ, സ്വീകരണ കമ്മിറ്റി കൺവീനർ പി.എസ്. അഖിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |