മാഹി: മയ്യഴി ബസലിക്ക ദേവാലയത്തിലെ പെരുന്നാൾ പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ നാടും നഗരവും ഇന്ന് മയ്യഴിയിലേക്ക് ഒഴുകും. സന്ധ്യക്കുശേഷം ആവില മാതാവിന്റെ ദാരുശില്പവും വഹിച്ചുള്ള അലങ്കരിച്ച രഥം നഗരത്തെ വലംവയ്ക്കും. മത ജാതി ഭേദമെന്യേ ആയിരങ്ങൾ പ്രദഷിണത്തെ അനുഗമിക്കും.
ഇന്നലെ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികനായത് ഫാദർ ജിജു പള്ളിപ്പറമ്പിലാണ്. ഡീക്കൻ ജോമി അരഞ്ഞാണിയിൽ, സെബാസ്റ്റ്യൻ കണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികരായി.
ഇന്ന് വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നത് കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൻസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിലാണ്. തുടർന്നു നൊവേന. ദിവ്യ കാരുണ്യ അശീർവാദവുമുണ്ടായിരിക്കും. തിരുനാൾ ദിനമായ നാളെ പുലർച്ചെ ഒരുമണിക്ക് ശയനപ്രദക്ഷിണം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |