SignIn
Kerala Kaumudi Online
Sunday, 11 October 2026 11.26 PM IST

കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണു; ആറുവയസുകാരിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
mirza
അപകടം നടന്ന സ്ഥലം, മിർസ

കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിർസയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഞായറാഴ്ച ദിവസങ്ങളിൽ നാട്ടുകാർ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന പതിവുണ്ട്.

ഇതിനെത്തിയതായിരുന്നു മിർസയും കൂട്ടുകാരും. ഇതിനിടെ കുളത്തിന്റെ പടിയിൽ മിർസയുടെ ഹെയർ ബാൻഡ് വീണു. അത് എടുക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി പടിക്കെട്ടിൽ തലയിടിച്ച് വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് നിഗമനം.

English Summary

A six-year-old girl named Mirza, a Class 2 student, died after falling into a pond at Panunda in Kannur. The accident occurred on Sunday morning while local residents were carrying out cleaning activities. According to preliminary reports, Mirza slipped while trying to retrieve her hairband from the pond steps, hit her head and fell into the water.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR ACCIDENT, SIX YEAR OLD GIRL DIES, POND ACCIDENT, PANUNDA NEWS, KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA