ചെറുവത്തൂർ: ലൈബ്രറി കൗൺസിൽ ചെറുവത്തൂർ വെസ്റ്റ് മേഖല സമിതി കുട്ടികളുടെ സർഗോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രീജു കിഴക്കേമുറി അദ്ധ്യക്ഷനായിരുന്നു. കുറ്റിവയൽ പൊതുജന വായനശാല ജേതാക്കളായി. അച്ചാംതുരുത്തി സ്വദേശാഭിമാനി ഗ്രന്ഥാലയം, കാരിയിൽ ശ്രീകുമാർ സ്മാരക ഗ്രന്ഥാലയം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഭാനുപ്രകാശ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ പ്രദീഷ്, പഞ്ചായത്ത് സാമ്പത്തിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രാമചന്ദ്രൻ, പഞ്ചായത്തംഗം എ.കെ ഷീന, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, അനീഷ് വെങ്ങാട്ട്, ടി.വി ശ്രീനിവാസൻ, എം. ചന്ദ്രൻ, പി.വി സുരേന്ദ്രൻ സംസാരിച്ചു. പഞ്ചായത്തംഗം വി.വി റീന സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |