SignIn
Kerala Kaumudi Online
Monday, 21 September 2026 4.42 AM IST

ജൂഡോ ചാമ്പ്യൻഷിപ്പ് തുടങ്ങി

judo
കാസർകോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: 39-ാമത് കാസർകോട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് പാലക്കുന്ന് ഗ്രീൻവുഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമായി. കിഡീസ്, സബ്‌ജൂനിയർ, കാഡറ്റ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 150ഓളം കായിക താരങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കാപ്പിൽ കെ.ബി.എം ഷെരീഫ് അദ്ധ്യക്ഷതയിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് വർഗീസ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് വിജയ കൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഒബ്സർവർ പള്ളം നാരായണൻ, ഒളിംപിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ലത്തീഫ് പെരിയ, ഒളിംപിക് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. അനിൽകുമാർ, പി.കെ. ജലിൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, JUDO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL