ചായ്യോത്ത്: സാംസ്കാരിക സംഗമ വേദികൾക്ക് ഓപ്പൺ തിയേറ്റർ നിർമ്മിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. എഴുത്തുകാരൻ ഡോ. അതിൽ ചേമ്പ്രേ ഉദ്ഘാടനം ചെയ്തു. യു. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഡോ. റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ.കെ. നാരായണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ. എൻ.പി വിജൻ, ഡോ. പി. പ്രഭാകരൻ, കെ.വി ദാമോദരൻ, സീതാദേവി കരിയാട്ട്, ഹേമലത കൊയ്ച്ചേരി, ലളിത പാലായി സംസാരിച്ചു. ടി.വി രത്നാകരൻ സ്വാഗതവും ടി. ഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: യു. ഉണ്ണി -പ്രസിഡന്റ്, ടി. ഷാജി -വൈസ് പ്രസിഡന്റ്, കെ.കെ നാരായണൻ -സെക്രട്ടറി, കെ.വി രമേശൻ -ജോയിന്റ് സെക്രട്ടറി, കണ്ടത്തിൽ രാമചന്ദ്രൻ -ട്രഷറർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |