SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

ജില്ലാ ഭിന്നശേഷി കായിക മേള

kayika
ഭിന്നശേഷി കായികമേള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ജില്ലാ തല ഭിന്നശേഷി കായികമേള കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഫാദർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റഷാദ്, സുബൈർ എന്നിവർ മുഖ്യാതിഥികളായി. പവിത്രൻ, മുഹമ്മദ് ആമീൻ, ഷീല, സിസ്റ്റർ ജോമി ടി. ജോസഫ്, മനോജ്, എം.എൻ ഗംഗാധരൻ, സിനു ബന്തടുക്ക, സുനിൽ എന്നിവർ സംസാരിച്ചു. കെ.ടി ജോഷിമോൻ സ്വാഗതവും മുഹമ്മദ് ആമീൻ നന്ദിയും പറഞ്ഞു. 250ലധികം കായിക താരങ്ങൾ മത്സരിച്ച മേളയിൽ 375 പോയിന്റ് നേടി മാർത്തോമ എച്ച്.എസ്.എസ് ഓവറാൾ കിരീടം നേടി. 210 പോയിന്റ് നേടി നീലേശ്വരം ജ്യോതിഭവൻ ഡെഫ് സ്കൂൾ റണ്ണേഴ്‌സായി. സമാപനചടങ്ങിൽ കെ.ടി ജോഷിമോൻ അദ്ധ്യക്ഷത വഹിച്ചു. എ.സി മുഹമ്മദ് റഷാദ്, ടി. പവിത്രൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL