SignIn
Kerala Kaumudi Online
Monday, 12 October 2026 12.09 AM IST

കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഇനിയില്ല; പുതിയ ഏജൻസി രൂപീകരിക്കാനൊരുങ്ങി സർക്കാർ

oj-janeesh
കായികമന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഒഴിവാക്കാനുള്ള നിയമനിർമാണം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. സ്‌‌പോർട്‌സ് കൗൺസിലിന് പകരം പുതിയ ഏജൻസി രൂപീകരിക്കാനാണ് തീരുമാനം.

കായിക മന്ത്രി അദ്ധ്യക്ഷനായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. പ്രഗത്ഭരായ കായിക താരങ്ങളും സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളത്തിൽ അംഗങ്ങളാകും. ഈ ഏജൻസിയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കില്ല. പകരം സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധികളാകും ഇതിനെ നയിക്കുക.

കായികരംഗത്തെ നയരൂപീകരണങ്ങൾക്കായി പ്രമുഖ കായിക താരങ്ങൾ ഉൾപ്പെട്ട സമിതി രൂപീകരിക്കും. ഇതോടെ ജില്ലാ തലത്തിലും സ്‌പോർട്‌സ് കൗൺസിലുകൾ ഇല്ലാതാകും. കായിക ബില്ല് നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കായികമേഖലയിൽ മറ്റ് സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃകയിലേക്ക് കേരളവും മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സ്‌പോർട്‌സ് ക്വാട്ടയിലെ ക്രമക്കേടുകൾക്കെതിരെ കർശന നടപടി എടുക്കുന്നതിനും നിയമനങ്ങളിലെ അഴിമതി തടയുന്നതിനുമുള്ള പ്രത്യേക വ്യവസ്ഥകൾ കായിക ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അ‌ഞ്ച് മുതൽ 25 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. സ്‌പോർട്‌‌സ് ക്വാട്ടയ്‌ക്ക് വേണ്ട നിയമന യോഗ്യതകൾ വിപുലീകരിച്ച് കൂടുതൽ പ്രതിഭകൾക്ക് സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള കായിക ക്വാട്ടയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും സംസ്ഥാന മന്ത്രിസഭ ഭേദഗതി വരുത്തിയിട്ടുണ്ട്. പൂർണമായും സ്‌പോർട്‌സ് മികവിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും ഇനി തസ്‌തികകളിലേക്കുള്ള നിയമനം നടക്കുക.

English Summary

The Kerala government plans to introduce a new sports bill to replace the existing Sports Council with the Sports Authority of Kerala. The proposed legislation aims to prevent political appointments and recruitment corruption, strengthen action against sports quota irregularities, and revise eligibility criteria to provide more government job opportunities to talented athletes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SPORTS AUTHORITY, KERALA SPORTS BILL, SPORTS QUOTA RECRUITMENT KERALA, KERALA SPORTS NEWS MALAYALAM, KERALA SPORTS AUTHORITY BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA