
കൊട്ടാരക്കര: പുതിയ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുവർഷമായി ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിവേദനം നൽകി. വിവാദ ഉത്തരവ് മാറ്റിവച്ച്, പുതിയ ലിസ്റ്റുകൾക്ക് മൂന്നുവർഷം തന്നെ കാലാവധി ഉറപ്പാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. നിലവിൽ ആറ് ജില്ലകളിൽ മാത്രമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ബാക്കി എട്ട് ജില്ലകളിലെ റാങ്ക് പട്ടിക വൈകുന്നന് നിലവിൽ പട്ടിക പ്രസിദ്ധീകരിച്ച ജില്ലകളിലെ നിയമനം വൈകുന്നതിന് കാരണമാകുമെന്നും നിവേദനത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |