SignIn
Kerala Kaumudi Online
Thursday, 23 July 2026 3.17 AM IST

ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

train

കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ചെർലപള്ളി-കൊല്ലം-ചെർലപള്ളി ഓണം സ്‌പെഷ്യൽ ട്രെയിനുകൾക്ക് (ട്രെയിൻ നമ്പർ 07195/07196) അനുവദിച്ചിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. ആദ്യ വിജ്ഞാപനത്തിൽ കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്തിമ സമയപ്പട്ടികയിൽ ഒഴിവാക്കിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എൻ.എസ്.ജി 4 വിഭാഗത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനാണ് കരുനാഗപ്പള്ളി. വർഷംതോറും 13 കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുന്ന സ്റ്റേഷനോടാണ് ഈ അവഗണനയെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL