
കൊല്ലം: സംസ്ഥാന ഭൂജലവകുപ്പിന്റെ അത്യാധുനിക കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെയും 16 മറ്റ് വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലകളിൽ കുറഞ്ഞ ചെലവിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള യൂണിറ്റ്, ഡ്രില്ലിംഗ് സാമഗ്രികൾ എത്തിക്കാനുള്ള 7 ട്രക്കുകൾ, 9 എൽ.എം.വി വാഹനങ്ങൾ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. റോട്ടറി റിഗ്ഗ് യൂണിറ്റുകളും 10 എൽ.എം.വി വാഹനങ്ങളും വാങ്ങാനുള്ള ആറ് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. ചടങ്ങിൽ ഭൂജലവകുപ്പ് ഡയറക്ടർ റിനി റാണി.എസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ വിമൽരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |