SignIn
Kerala Kaumudi Online
Monday, 27 July 2026 2.28 AM IST

ജില്ലയിൽ മഴക്കമ്മി രൂക്ഷം, കുറവ് 39 ശതമാനം

rain

​കൊല്ലം: ജില്ലയിൽ കാലവർഷ മഴയിൽ വലിയ കുറവ് തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം ജൂൺ 1 മുതൽ ജൂലായ് 21 വരെയുള്ള കാലയളവിൽ കൊല്ലത്ത് സാധാരണ ലഭിക്കേണ്ട മഴയിൽ 39 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജൂലായ് 17ലെ കണക്ക് പ്രകാരം ജില്ലയിലെ മഴക്കമ്മി 37 ശതമാനമായിരുന്നു (കിട്ടിയ മഴ 394.5 മില്ലി മീറ്റർ, ലഭിക്കേണ്ടത് 623.5 മില്ലി മീറ്റർ). ജൂലായ് 21 ആയപ്പോഴേക്കും മഴ 408.4 മില്ലി മീറ്ററായി ഉയർന്നെങ്കിലും, സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് 666.4 മില്ലി മീറ്ററായി ഉയർന്നതോടെ മഴക്കമ്മി 39 ശതമാനമായി ഉയരുകയായിരുന്നു.

​സംസ്ഥാനത്തൊട്ടാകെ മഴക്കമ്മിയുള്ള സാഹചര്യത്തിൽ ജില്ലയിലെ ജലസ്രോതസുകളെയും കാർഷിക മേഖലയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ചയിലെ കുറവ്, ഈ ആഴ്ചയിലെ കുറവ്

കേരളം-34% -35%

ലക്ഷദ്വീപ്- 26%-31%

മാഹി-17%-19%

ജില്ലകളിൽ

തിരുവനന്തപുരം-6%-10%

കൊല്ലം-37%-39%

പത്തനംതിട്ട-23%-24%

ആലപ്പുഴ-27%-30%

കോട്ടയം-16%-20%

ഇടുക്കി-58%-59%

എറണാകുളം-30%-32%

തൃശൂർ-34%-35%

പാലക്കാട്-35%-37%

മലപ്പുറം-26%-29%

കോഴിക്കോട്-22%-24%

വയനാട്-61%-61%

കണ്ണൂർ-27%-27%

കാസർകോട്-28%-25%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL