SignIn
Kerala Kaumudi Online
Monday, 07 September 2026 5.40 PM IST

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ  യുവാക്കൾ  ചേരിതിരിഞ്ഞ്  ഏറ്റുമുട്ടി; ഇടപെടാനെത്തിയവർക്കും തല്ലുകിട്ടി

fight
വിവാഹച്ചടങ്ങിനിടെയുണ്ടായ ഏറ്റുമുട്ടലിനിടെ

കൊല്ലം: വിവാഹച്ചടങ്ങിനിടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കൊല്ലം മയ്യനാട് താന്നിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കായലിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ സത്‌കാരം നടന്നത്. കായലിനരികിലിരുന്ന് മദ്യപിച്ച യുവാക്കൾ തമ്മിൽ തർക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് തമ്മിൽത്തല്ലുകയുമായിരുന്നു.

താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപവും കായലിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ചിലർ കായലിൽ ഇറങ്ങിയും അടികൂടി. തർക്കം പരിഹരിക്കാനെത്തിയ നാട്ടുകാർക്കും വഴിയാത്രക്കാർക്കും മർദ്ദനമേറ്റു. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കൾ പിന്മാറിയത്.

തമ്മിൽത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഇരവിപുരം പൊലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary

A clash erupted among youths during a wedding ceremony in Thanni, Mayyanad, Kollam, last night. The youths, drinking near the backwater, argued and began fighting, with some even entering the water. Locals and passersby trying to intervene were also assaulted. Police dispersed the crowd upon arrival. Locals are demanding an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM WEDDING CLASH, MAYYANAD THANNI CLASH, കൊല്ലം വിവാഹ സത്കാരത്തിലെ സംഘർഷം, MAYYANAD YOUTH FIGHT, KOLLAM VIRAL FIGHT VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA