SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

വയയ്‌ക്കലിൽ ട്രാൻ. ബസ് ടാങ്കർ ലോറിയിലിടിച്ച് 12 പേർക്ക് പരിക്ക്

photo

കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. ടാങ്കർ ലോറി ഡ്രൈവറും ബസ് യാത്രക്കാരുമടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം.

കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് വയയ്ക്കൽ വഞ്ചിപ്പെട്ടി ഭാഗത്തുവച്ച് എതിർ ദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. വളവിൽ വച്ച് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ലോറി പരമാവധി ഇടത് വശത്തേക്ക് ഒതുക്കിയിട്ടും ബസ് വന്നിടിക്കുകയായിരുന്നു. ടാങ്കർ ലോറിയുടെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവറെ ശ്രമകരമായിട്ടാണ് പുറത്തെടുത്തത്. തിരുവനന്തപുരത്ത് പെട്രോളുമായി പോയശേഷം തിരികെ കൊച്ചിയിലേക്ക് മടങ്ങിയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചടയമംഗലം പൊലീസും വാളകം എയ്ഡ് പോസ്റ്റിൽ നിന്നുമുള്ള പൊലീസുമെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL