
കൊല്ലം: ഒഡീഷയിൽ നിന്ന് കഞ്ചാവുമായി എത്തിയ സ്ത്രീകളെ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് പിടികൂടി. ഒഡീഷ ഗജപതി ജില്ല ക്രിസ്ത്യൻ സായിയിൽ മിനി പ്രധാൻ (35), റൊങ്കോമട്ടി സ്വദേശിനി അഫ്രിൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 10 കിലോയോളം കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗം ആലപ്പുഴയിലെത്തിയ സംഘം അവിടെനിന്ന് ഓട്ടോറിക്ഷയിൽ കുണ്ടറയിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. രണ്ട് ദിവസമായി ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് പെരിനാട് ഭാഗത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |