SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

പേഴ്സ് തിരികെ നൽകി

adri

കൊട്ടിയം: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നൽകി നാലര വയസുകാരൻ. ആശ്രാമം മൈതാനത്തുവച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയ നാലര വയസുകാരൻ അദ്രി ദേവിനാണ് പേഴ്സ് ലഭിച്ചത്. വാഹനത്തിൽ കയറി പോകുന്ന വേളയിലാണ് അച്ഛൻ ശ്യാം ഷാജിയോട് പേഴ്സ് കിടക്കുന്ന വിവരം അറിയിച്ചത്. തുടർന്ന് മാതാപിതാക്കൾ പേഴ്സ് പരിശോധിച്ചപ്പോൾ പണവും എ.ടി.എം കാർഡുകളും മറ്റ് രേഖകളും ഉണ്ടെന്ന് ഉറപ്പാക്കി. എന്നാൽ ഉടമയുടെ ഫോൺ നമ്പർ ലഭ്യമായില്ല. തുടർന്ന് മാതാപിതാക്കൾ അദ്രിദേവുമായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് കൈമാറി. . അച്ഛൻ:ശ്യാം ഷാജി. അമ്മ: ദേവിക.എസ്.കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL