കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മോഡൽ നവീകരണത്തിന്റെ ഭാഗമായുള്ള എയർകോൺകോഴ്സിന്റെ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയർ കോൺകോഴ്സാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരുന്നത്.
ഒന്നും രണ്ടും പ്രവേശനകവാടങ്ങളെയും അതിനിടയിലെ അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് 107 മീറ്റർ നീളത്തിലും 37 മീറ്റർ വീതിയിലുമാണ് എയർകോൺകോഴ്സ് നിർമ്മിക്കുന്നത്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന സ്റ്റീൽ ഗർഡറാണ് സ്ഥാപിച്ചത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഗർഡറുകളും അതിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ആദ്യഘട്ടത്തിൽ പൂർത്തിയാക്കും.
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായ ശേഷമാകും പ്രവേശനകവാടങ്ങളിലേക്ക് നീട്ടുക. ഗർഡറുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്ത ശേഷം ഗ്രാനൈറ്റ് പാകും. വശങ്ങളിൽ സുതാര്യമായ ഗ്ലാസുകളാകും. രാത്രികാലങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. ഗർഡറുകൾ സ്ഥാപിക്കുന്ന ദിവസങ്ങളിൽ രാത്രികാലങ്ങളിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.
പൂർണമായും ശീതീകരിച്ചത്
പൂർണമായും ശീതീകരിച്ച എയർകോൺകോഴ്സിൽ കയറാൻ പ്രത്യേകം ടിക്കറ്റ് എർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. എയർകോൺകോഴ്സിനുള്ളിൽ വിശ്രമകേന്ദ്രം, കഫറ്റേരിയ, ടോയ്‌ലെറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും ഇറങ്ങാനും കയറാനും എസ്കലേറ്ററും ലിഫ്ടുമുണ്ടാകും.
ആകെ വിസ്തീർണം
4450 ചതുരശ്ര മീറ്റർ
നീളം-107 മീറ്റർ
വീതി-36 മീറ്റർ
നിർമ്മാണ ചെലവ്
₹ 15 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |