അപകടത്തിൽപ്പെട്ട ബസ്
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യ ബസ് ട്രാൻസ്‌ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു. അടൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്‌ഫോമറിലാണ് ബസ് ഇടിച്ചുനിർത്തിയത്. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോർമർ തകർന്നു. യാത്രക്കാർ സുരക്ഷിതരാണ്.
A private bus collided with a transformer at Kottathala in Kottarakkara, Kollam, after the driver reportedly felt unwell while driving. The driver, Ratheesh, was admitted to a hospital. The impact damaged the KSEB transformer belonging to the Puthoor section. All passengers on the bus were reported safe.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |