SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

ലഹരിവിരുദ്ധ ബോധവത്കരണം

pcc-
കൊല്ലം സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ.സാബു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടിയം: പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷന്റെ (പിസ) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസിന്റെ ലഹരിവിരുദ്ധ പ്രചാരണമായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങ് കൊല്ലം സിറ്റി ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ.സാബു ഉദ്ഘാടനം ചെയ്തു.​ ​പിസ ഡയറക്ടർ സിസ്റ്റർ പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം മാനേജർ എഡ്വിൻ പി. ജോസ്, പ്രോഗ്രാം കോർഡിനേറ്റർമാരായ രമ്യ, റീന, ബീന, അക്കൗണ്ടന്റ് ചിഞ്ചു എന്നിവരും പിസയുടെ മറ്റ് ഭാരവാഹികളും സംസാരിച്ചു. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികളും ഡിഗ്രി വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL